ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയ്‌സും ഇന്ത്യ കാലാവസ്ഥ വിഭാഗവും അറിയിക്കുന്നതനുസരിച്ച് മാർച്ച് 16-ാം തിയതി തിങ്കളാഴ്ച രാവിലെ 10, മണിക്കുള്ള അറിയിപ്പ്. ഇന്ന് തിങ്കളാഴ്ച ,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് , തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് അലകൾ തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും 3 അടി മുതൽ 4 അടി വരെ ഉയരത്തിലായിരിക്കും.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐ. എം. ഡി. മുന്നറിയിപ്പ് നൽകുന്നു. നാളെ ചൊവ്വാഴ്ച , അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 16 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 13 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. വരുന്ന ബുധനാഴ്ച ,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 13 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 13 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായ് mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി incois.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. കേരള ദുരന്താ നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളുമായി sdma.kerala.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. മാധ്യമപങ്കാളി: ഇന്ത്യയിലെ പരിസ്ഥിതിപത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഫെജി (FEJI)
Transcript Unavailable.
Transcript Unavailable.
He wanted to know what the helpline number is for listening to the radio on 'School at Home'.
The Architects Behind Braille
Appreciating Kural Namadhu
Information about Tamilnadu Election audio 2
Information about Tamilnadu Election
He wanted to know whether Airtel keypad mobile phones feature TalkBack for the visually impaired.
विष्णुगढ़ प्रखंड मुख्यालय सभागार में रामनवमी ईद सरहुल त्यौहार शांति सौहार्द वातावरण में मनाने को लेकर अंचल अधिकारी नित्यानंद दास की अध्यक्षता में बैठक संपन्न हुई बैठक में बड़ी संख्या में विभिन्न पंचायत के जनप्रतिनिधि मौजूद थे रामनवमी त्योहार आपसी प्रेम भाईचारे के साथ बनाने का बात रखगया।
