ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയ്‌സും ഇന്ത്യ കാലാവസ്ഥ വിഭാഗവും അറിയിക്കുന്നതനുസരിച്ച് ഡിസംബർ 8-ാം തിയതി തിങ്കളാഴ്ച രാവിലെ 10, മണിക്കുള്ള അറിയിപ്പ്. ഇന്ന് തിങ്കളാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിലും വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് അലകൾ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും 2 അടി മുതൽ 6 അടി വരെ ഉയരത്തിലായിരിക്കും.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐ. എം. ഡി. മുന്നറിയിപ്പ് നൽകുന്നു. വരുന്ന വ്യാഴ്ച വരെ തമിഴ്നാട്, കന്യാകുമാരി, മന്നാർ കടൽ, മാലിദീപ്,തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പെട്ടെന്നുള്ള കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആയേകുമെന്നും ഐ. എം. ഡി. മുന്നറിയിപ്പ് നൽകുന്നു ആയതിനാൽ ഈ ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുന്നു. നാളെ ചൊവ്വാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിലും തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 38 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. വരുന്ന ബുധനാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 38 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 39 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായ് mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി incois.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. കേരള ദുരന്താ നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളുമായി sdma.kerala.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. മാധ്യമപങ്കാളി: ഇന്ത്യയിലെ പരിസ്ഥിതിപത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഫെജി (FEJI)
Information of news headline on 8th December 2025
Transcript Unavailable.
उत्तर प्रदेश राज्य के संत कबीर नगर जिला से अलोक श्रीवास्तव मोबाइल वाणी के माध्यम से यह बताना चाहते हैं कि पहले भी महिलाओं को अधिकार था लेकिन उनको जानकारी नहीं था। लेकिन आज उनको अधिकार के बारे में पता चल गया है। अब उनके रहन सहन और खान पान में बदलाव हो रहे हैं
उत्तर प्रदेश राज्य के देवरिया जिला से दिनेश कुमार राय ने बताया कि ये दृष्टिबाधित और बीमार हैं। इनको पेंशन नही मिल रहा है और आर्थिक तंगी से जूझ रहे हैं। इलाज के लिए भी पैसे नही है। सहायता चाहिए
Transcript Unavailable.
दिल्ली के सूंदर नगरी से राधिका मोबाइल वाणी के माध्यम से यह बताना चाहती हैं कि उनको ससुराल और मायके दोनों जगह अधिकार चाहिए ताकि उनकी आर्थिक स्थिति मजबूत बन सके
दिल्ली के सूंदर नगरी से राधिका मोबाइल वाणी के माध्यम से यह बताना चाहती हैं कि उनको ससुराल में अधिकार चाहिए
विष्णुगढ़ प्रखंड के भेलवारा पंचायत के छोटकी भेलवारा में रविवार सुबह आगजनी की घटना घटने से किसान राजदेव महतो का खलिहान में रखे धान जलकर राख हो गया वहीं राजकिशोर प्रसाद रामकिशुन कुमार उगन महतो सुखदेव महतो का पुवाल जल गया ग्रामीणों के मदद व अग्निशमन टीम पहुंचकर आग पर काबू किया गया किसानों ने प्रशासन आपदा विभाग से उचित मुआवजे की मांग किए हैं।
दिल्ली के नन्द नगरी से मिथलेश मोबाइल वाणी के माध्यम से यह बताना चाहती हैं कि महिलाओं को अधिकार मिलना चाहिए। लड़की को थोड़ा दहेज़ देकर शादी कर दिया जाता है। महिलाओं को ससुराल में भी संपत्ति में अधिकार नहीं मिलता है लेकिन उनको ससुराल और मायके दोनों जगह अधिकार नहीं मिलता है
