Response to KN User Muhammad Iqbal Question
Information of Chennai district Differently able Welfare officer contact details audio 4
Information of Chennai district Differently able Welfare officer contact details audio 3
बिहार राज्य के औरंगाबाद जिला से सलोनी कुमारी मोबाइल वाणी के माध्यम से यह बताना चाहती हैं कि महिलाओं को जमीन में अधिकार मिलना चाहिए ।उनको पति के जमीन में हिस्सा मिलना चाहिए ।
Information of Chennai district Differently able Welfare officer contact details audio 2
Appreciating Disability Day Activity
Information of Chennai district Differently able Welfare officer contact details
Transcript Unavailable.
Information of December 4th Day Specials
ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയ്‌സും ഇന്ത്യ കാലാവസ്ഥ വിഭാഗവും അറിയിക്കുന്നതനുസരിച്ച് ഡിസംബർ 4-ാം തിയതി വ്യാഴ്ച രാവിലെ 10, മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്, ഇന്ന് കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പെട്ടെന്നുള്ള കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആയേകുമെന്നും ഐ. എം. ഡി. മുന്നറിയിപ്പ് നൽകുന്നു ആയതിനാൽ ഈ ദിവസം ഈ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ന് വ്യാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 23 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 17 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് അലകൾ തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും 2 അടി മുതൽ 3 അടി വരെ ഉയരത്തിലായിരിക്കും.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐ. എം. ഡി. മുന്നറിയിപ്പ് നൽകുന്നു. ഇന്ന് തെക്ക് കിഴക്ക് അറബികടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പെട്ടെന്നുള്ള കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആയേകുമെന്നും ഐ. എം. ഡി. മുന്നറിയിപ്പ് നൽകുന്നു ആയതിനാൽ ഈ ദിവസം ഈ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുന്നു. നാളെ വെള്ളിയാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. വരുന്ന ശനിയാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായ് mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി incois.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. കേരള ദുരന്താ നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളുമായി sdma.kerala.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്. മാധ്യമപങ്കാളി: ഇന്ത്യയിലെ പരിസ്ഥിതിപത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഫെജി (FEJI)
