Download | Download Image | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 29-ാം തിയതി വെള്ളിയാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്, വെള്ളിയാഴ്ച മുതൽ വരുന്ന ഞായറാഴ്ച വരെ കേരള, ലക്ഷ്യദ്വീപ്, തമിഴ്നാട് , കന്യാകുമാരി തീരങ്ങളിലും, മാന്നാർ കടലിലും, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും , തെക്ക് കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റ് 60 കിലോമീറ്റർ വരെ വേഗതയിൽ ആകാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന നിർദ്ദേശം. വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, ദിശകളിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 5 അടി വരെയും ദൂരക്കടലിൽ 6 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും ഇതേ വേഗതയിൽ തന്നെയാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ശനിയാഴ്ച പകൽ 1 മണിക്ക്.

Download | Download Image | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 28-ാം തിയതി വ്യാഴാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്, വെള്ളിയാഴ്ച മുതൽ വരുന്ന ഞായറാഴ്ച വരെ കേരള, ലക്ഷ്യദ്വീപ്, തമിഴ്നാട് , കന്യാകുമാരി തീരങ്ങളിലും, മാന്നാർ കടലിലും, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന നിർദ്ദേശം. വ്യാഴാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെകടലിൽ 20 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 22 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 4 അടി വരെയും ദൂരക്കടലിൽ 5 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇതേ വേഗതയിൽ തന്നെയാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.

Download | Download Image | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 27-ാം തിയതി ബുധനാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ, തീരക്കടലിലും തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നാണ് കാറ്റ് വീശുക. പൊതുവേ വൈകുന്നേരങ്ങളിലാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരിയിലും തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നുമാണ് കാറ്റ് വീശുക. ബുധനാഴ്ച്ച മണിക്കൂറിൽ 10 കിലോമീറ്റർ പരമാവധി വേഗതയിലുമാണ് കാറ്റ് വീശുക. അലകൾ തീരക്കടലിൽ 4 അടി വരെയും ദൂരക്കടലിൽ 5 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. വെള്ളിയാഴ്ച മുതൽ വരുന്ന ഞായറാഴ്ച വരെ കേരള, ലക്ഷ്യദ്വീപ്, തമിഴ്നാട് , കന്യാകുമാരി തീരങ്ങളിലും, മാന്നാർ കടലിലും, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന വിവരം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെകടലിൽ 14 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 10കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 26-ാം തിയതി ചൊവ്വാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ചൊവ്വാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. മരിയനാട് ഭാഗത്ത് തീരക്കടലിൽ അർധരാത്രിയോടെ വടക്ക് കിഴക്ക് ദിശയിൽ നിന്നും കാറ്റുണ്ടാവും. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 4 അടി വരെയും ദൂരക്കടലിൽ 5 അടി വരെയും ഉയരത്തിലായിരിക്കും. നാളെ മുതൽ വരുന്ന ശനിയാഴ്ച്ച വരെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശിൻറെ തെക്കൻ തീരങ്ങൾ, മാന്നാർ കടലിടുക്ക്, തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന വിവരം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നാണ് കാറ്റ് വീശുക. പൊതുവേ വൈകുന്നേരങ്ങളിലാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരിയിലും തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നുമാണ് കാറ്റ് വീശുക. ബുധനാഴ്ച്ച മണിക്കൂറിൽ 10 കിലോമീറ്റർ പരമാവധി വേഗതയിലും വ്യാഴാഴ്ച്ച മണിക്കൂറിൽ 17 കിലോമീറ്റർ പരമാവധി വേഗതയിലുമാണ് കാറ്റ് വീശുക. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 25-ാം തിയതി തിങ്കളാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. തിങ്കളാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. ചില ഭാഗത്ത് തീരക്കടലിൽ അർധരാത്രിയോടെ തെക്ക് പടിഞ്ഞാറ് നിന്നും കാറ്റുണ്ടാവും. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ പരമാവധി 14 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 19 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. തീരക്കടലിലും ദൂരക്കടലിലും അലകൾ 5 അടി വരെ ഉയരത്തിലായിരിക്കും. തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്ത് വരുന്ന ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആയിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ പണിക്ക് പോവരുതെന്നാണ് നിർദേശം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ചൊവ്വാഴ്ച്ചയിലെ കാറ്റിൻറെ വേഗത മണിക്കൂറിൽ 9 കിലോമീറ്ററും ബുധനാഴ്ച്ച 11 കിലോമീറ്ററും ആയിരിക്കും. വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് എന്നീ ദിശകളിൽ നിന്നാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരിയിലും ചൊവ്വാഴ്ച്ച തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലും ബുധനാഴ്ച്ച മണിക്കൂറിൽ 14 കിലോമീറ്ററുമാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച്ച പകൽ 1 മണിക്ക്.

Download | Download Image | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 24-ാം തിയതി ഞായറാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്. ലക്ഷ്യദ്വീപ്, മേഖലയിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ പെട്ടന്നുള്ള കാറ്റ് വീശമെന്നും ആയതിനാൽ ഈ പ്രേദേശങ്ങളിൽ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡി.യുടെ നിർദേശം. ഞായറാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ പരമാവധി 12 കിലോമീറ്റർ വേഗതയിലാകും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരക്കടലിലും ദൂരക്കടലിലും അലകൾ 5 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച പകൽ 1 മണിക്ക്.

Download | Download Image | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 23-ാം തിയതി ശനിയാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്. കേരള, ലക്ഷ്യദ്വീപ്, കന്യാകുമാരി മേഖലകളിലും, തെക്ക് കിഴക്കൻ അറബിക്കടലിലും, 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ പെട്ടന്നുള്ള കാറ്റ് വീശമെന്നും ആയതിനാൽ ഈ പ്രേദേശങ്ങളിൽ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡി.യുടെ നിർദേശം. ശനിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാകും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരക്കടലിലും ദൂരക്കടലിലും അലകൾ 5 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ഞായറാഴ്ച പകൽ 1 മണിക്ക്.

Download | Download Image | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 22-ാം തിയതി വെള്ളിയാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാകും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരക്കടലിലും ദൂരക്കടലിലും അലകൾ 6 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ശനിയാഴ്ച പകൽ 1 മണിക്ക്.

Download | Download Image | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 21-ാം തിയതി വ്യാഴാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ കേരള, കർണാടക, ലക്ഷ്യദ്വീപ്, കന്യാകുമാരി തീരത്തും, മാന്നാർ കടലിലും, തെക്ക് കിഴക്കൻ അറബിക്കടലിലും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും, ആയതിനാൽ ഈ മേഖലകളിൽ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡി.യുടെ നിർദ്ദേശം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാകും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരക്കടലിലും ദൂരക്കടലിലും അലകൾ 6 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ശനിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 18 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 25 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വെള്ളിയാഴ്ച പകൽ 1 മണിക്ക്.

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 20-ാം തിയതി ബുധനാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഇന്ന് കേരളത്തിൻറെ തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോവുന്നതിൽ തടസ്സങ്ങളൊന്നുമില്ലെന്ന് ഐഎംഡി അറിയിക്കുന്നു. ഇന്ന്, ബുധനാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 17 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 21 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടിലിൽ മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരക്കടലിലും ദൂരക്കടലിലും അലകൾ 6 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. വ്യാഴാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 17 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തിരുവനന്തപുരത്തിൻറെ വടക്കൻ ഭാഗങ്ങളിലെ തീരക്കടലിൽ പുലർച്ചെ തെക്ക് പടിഞ്ഞാറ് നിന്നും കാറ്റ് വീശാം. അതേസമയം തെക്കൻ തിരുവനന്തപുരത്ത് വടക്ക് പടിഞ്ഞാറ് നിന്ന് മാത്രമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 16 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. വെള്ളിയാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും മണിക്കൂറിൽ 8 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 9 കിലോമീറ്റർ വേഗത്തിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശും. തീരക്കടലിൽ അധികവും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നാണ് കാറ്റ് വീശുന്നതെങ്കിലും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് നിന്നും കാറ്റ് പ്രതീക്ഷിക്കാം. ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും അപൂർവ്വമായി തെക്ക് കിഴക്ക് ദിശയിൽ നിന്നും കാറ്റ് വീശാനിടയുണ്ട്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും അപൂർവ്വമായി തെക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 12 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച്ച പകൽ 1 മണിക്ക്.