Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയ്‌സും ഇന്ത്യ കാലാവസ്ഥ വിഭാഗവും അറിയിക്കുന്നതനുസരിച്ച് ഫെബ്രുവരി 4-ാം തിയതി ഞായറാഴ്ച രാവിലെ 10 മണിക്കുള്ള അറിയിപ്പ്. ഇന്ന് ഞായറാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ,വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത.തിരുവനന്തപുരം ഭാഗത്ത് അലകൾ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും 1 അടി മുതൽ 5 അടി വരെ ഉയരത്തിലായിരിക്കും. ഇന്ന് രാത്രി വരെ കേരള,തെക്കൻ തമിഴ്നാട് എന്നിവിടങ്ങളിൽ തീരത്തോട് ചേർന്ന് കടൽ പ്രഷുബ്ധമായിരിക്കുമെന്നും ശക്തമായ അടിയൊഴുക്ക് ഉണ്ടാകുമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു.ആയതിനാൽ വള്ളമിറക്കുമ്പോഴും തിരിച്ചുകയറ്റുമ്പോഴും മൽസ്യത്തൊഴിലാളികൾ പ്രതേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നാളെ തിങ്കളാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ19 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. വരുന്ന ചൊവ്വാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെക്കടലിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 39 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി incois.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. കേരള ദുരന്താ നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളുമായി sdma.kerala.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച രാവിലെ 10 മണിക്ക്. മാധ്യമപങ്കാളി: ഇന്ത്യയിലെ പരിസ്ഥിതിപത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഫെജി (FEJI)