Download | Get Embed Code

ചില സാങ്കേതിക തടസങ്ങൾ കാരണം കഴിഞ്ഞ 1 ആഴ്ചയായി റേഡിയോ മൺസൂണിന്റെ സേവനം മൽസ്യത്തൊഴിലാളികൾക്ക് നല്കാനാകാതെ പോയതിൽ ഞങ്ങളുടെ ഖേദം അറിയിക്കുന്നു. ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മാർച്ച് 8-ാം തിയതി ബുധനാഴ്ച രാവിലെ 12 മണിക്കുള്ള അറിയിപ്പ്. ഇന്നും നാളെയും കേരള,ലക്ഷദീപ്,കർണാടക,തെക്കൻ തമിഴ്നാട് എന്നീ തീരങ്ങളിൽ കൂടുതൽ ഉയർന്ന തിരമാലകൾ ആയിരിക്കും ആയതിനാൽ മൽസ്യത്തൊഴിലാളികൾ സൂക്ഷിക്കുക. ഇന്ന് ബുധനാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെക്കടലിലും തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും ചില സമയങ്ങളിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 38 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 39 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ജില്ലയിൽ അലകൾ വടക്ക് കിഴക്ക്,തെക്ക് കിഴക്ക്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും 2 അടി മുതൽ 5 അടി വരെ ഉയരത്തിലായിരിക്കും. നാളെ വ്യാഴാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെക്കടലിലും തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. വരുന്ന വെള്ളിയാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെക്കടലിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച രാവിലെ 10 മണിക്ക്.