Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഡിസംബർ 8-ാം തിയതി വ്യാഴാഴ്ച്ച രാത്രി 8 മണിക്കുള്ള അറിയിപ്പ്. ഇന്ന് വ്യാഴാഴ്ച്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത.വേളി മുതൽ തിരുവല്ലം വരെ കാറ്റ് കൂടുതൽ ആയിരിക്കും.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 44 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് പൊതുവേ അലകൾ തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും 2 അടി മുതൽ 6 അടി വരെ ആയിരിക്കും.തമിഴ്നാട് ആന്ധ്രാപ്രദേശ് ഭാഗങ്ങളിൽ കൂടുതൽ തിരമാലകൾ ആയിരിക്കും.ഇന്ന് തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. അറിയിക്കുന്നു. ഇന്ന് തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 75 മുതൽ 85 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 95 കിലോമീറ്റർ വരെ ആകുമെന്നും വൈകുന്നേരത്തോടുകൂടി കാറ്റ് കൂടുതൽ ശക്തിപ്രാപിച്ഛ് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ വരെ ആകുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും മാന്നാർ കടലിലും വടക്കൻ ശ്രീലങ്കൻ തീരത്തും തെക്കൻ ആന്ധ്രാപ്രദേശിലും ബംഗാൾ ഉൾക്കടലിൻറെ തെക്ക് കിഴക്ക് ഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകുമെന്നും ഐ.എം.ഡി.യുടെ മുന്നറിയിപ്പുണ്ട്. നാളെ മേല്പ്പറഞ്ഞ പ്രദേശങ്ങളിലെ കാറ്റിൻരെ വേഗത മണിക്കൂറിൽ 85 മുതൽ 95 കിലോമീറ്റർ വരെയാവാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ സുരക്ഷിതരായി കരയ്ക്കെത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വെള്ളിയാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 33 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. ശനിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 31 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 33 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.