Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഡിസംബർ 5-ാം തിയതി തിങ്കളാഴ്ച്ച രാവിലെ 10 മണിക്കുള്ള അറിയിപ്പ്. ഇന്ന് തിങ്കളാഴ്ച്ച, അഞ്ചുതെങ്ങ് ഭാഗത്തും കൊല്ലത്തിനോട് ചേർന്ന് കിടക്കുന്ന തീരങ്ങളിലും തിരുവനന്തപുരത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കാറ്റ് കൂടുതലായിരിക്കും. ഈ ഭാഗത്തെ തീരക്കടലിൽ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 23 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. ഇതേ ഭാഗത്തെ ദൂരക്കടലിൽ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പെരുമാതുറ മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറയ്ക്ക് തെക്ക് മുതൽ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് പൊതുവേ അലകൾ തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും 2 അടി വരെ ഉയരത്തിലായിരിക്കുമെങ്കിലും വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ 2 മുതൽ 4 അടി വരെ ഉയരത്തിലായിരിക്കും അലകൾ ഉണ്ടാവുക. ഇന്ന് തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. അറിയിക്കുന്നു. ഇന്നും നാളെയും ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ, മധ്യ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ വരുന്ന വ്യാഴാഴ്ച്ച വരെ കന്യാകുമാരിയിലും തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും മാന്നാർ കടലിലും ശ്രീലങ്കൻ തീരത്തും ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിൻറെ തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, മധ്യ-പടിഞ്ഞാറ് ഭാഗങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ വരെ ആകുമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുന്നു. ചൊവ്വാഴ്ച്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിഷയിൽ നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും ചില സമയങ്ങളിൽ വടക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 20 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച രാത്രി 8 മണിക്ക്.