Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 20-ാം തിയതി വ്യാഴാഴ്ച്ച രാവിലെ 10 മണിക്കുള്ള അറിയിപ്പ്. ഇന്ന് വ്യാഴാഴ്ച്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 31 കിലോമീറ്റർ വേഗതയിലുമായിരിക്കും കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് അലകൾ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 4 അടി മുതൽ 6 അടി വരെ ഉയരത്തിലായിരിക്കും. ഇന്ന് തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നൽകുന്നു. വരുന്ന ഞായറാഴ്ച വരെ ആൻഡമാൻ കടലിലും, ബംഗാൾ ഉൾക്കടലിൻറെ തെക്കു പടിഞ്ഞാറൻ, തെക്കു കിഴക്കൻ,മധ്യ പടിഞ്ഞാറൻ, മധ്യ കിഴക്കൻ ഭാഗങ്ങളിലും,തെക്കൻ ശ്രീലങ്കൻ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആയിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. വരുന്ന ഞായറാഴ്ച ബംഗാൾ ഉൾക്കടലിൻറെ മധ്യ പടിഞ്ഞാറൻ, ഭാഗത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ വരെ ആയിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നതിനാൽ ഈ ഭാഗങ്ങളിലും മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുന്നു. വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെകടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലുമായിരിക്കും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 26 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. ശനിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലുമായിരിക്കും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 23 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച്ച രാത്രി 8 മണിക്ക്.