Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് സെപ്റ്റംബർ 26-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്കുള്ള അറിയിപ്പ്. ഇന്ന് തിങ്കളാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൊതുവേ വൈകുന്നേരങ്ങളിലാണ് കാറ്റിൻറെ വേഗത കൂടുതലുള്ളത്. തിരുവനന്തപുരം ഭാഗത്ത് അലകൾ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 4 അടി മുതൽ 5 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ചെറിയ മഴയ്ക്കേ സാധ്യതയുള്ളൂവെന്ന് ഐ.എം.ഡി. അറിയിക്കുന്നു. ഇന്ന് മുതൽ വരുന്ന വ്യാഴാഴ്ച്ച വരെ തെക്കൻ തമിഴ്നാട്ടിലും മാന്നാർ കടലിലും ശ്രീലങ്കൻ തീരത്തോട് ചേർന്ന് കിടക്കുന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ ഭാഗത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആയിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നതിനാൽ ഈ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോവരുതെന്ന് അറിയിക്കുന്നു. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 33 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ ആയിരിക്കും കാറ്റിൻറ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊതുവേ തീരക്കടലിൽ ഉള്ളതിനെക്കാൾ കൂടുതൽ കാറ്റ് ദൂരക്കടലിൻറെ ഭാഗത്ത് ഉണ്ടായിരിക്കും. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും അപൂർവ്വമായി തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 41 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച രാത്രി 8 മണിക്ക്.