Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് സെപ്റ്റംബർ 3-ാം തിയതി ശനിയാഴ്ച പകൽ 10 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ്, കേരള, കർണാടക, ലക്ഷ്യദ്വീപ് തീരങ്ങളിലും ഈ പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന അറബിക്കടലിൻറെ ഭാഗത്തും തെക്ക് കിഴക്കൻ, മധ്യ കിഴക്കൻ ഭാഗങ്ങളിലും ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആയിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോവരുതെന്ന് അഭ്യർത്ഥിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, ദിശകളിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, ദിശകളിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തിരുവനന്തപുരം ഭാഗത്ത് അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 6 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 7 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ മഴക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. വരുന്ന ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിലും സോമാലിയൻ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി. മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് ആഴക്കടൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. ഞായറാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, ദിശകളിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ശനിയാഴ്ച രാത്രി 8 മണിക്ക്.