Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഓഗസ്റ്റ് 29-ാം തിയതി തിങ്കളാഴ്ച രാത്രി 8 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ്, കേരളത്തിലും ലക്ഷദ്വീപിലും ഈ പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന തെക്കു കിഴക്കൻ അറബിക്കടലിൻറെ ഭാഗത്തും വരുന്ന വെള്ളിയാഴ്ച്ച വരെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആയിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോവരുതെന്ന് അഭ്യർത്ഥിക്കുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള ഭാഗത്തെ ദൂരക്കടലിൽ ചൊവ്വാഴ്ച്ച പുലർച്ചെ കാറ്റ് കൂടുതലായിരിക്കുമെന്നത് ശ്രദ്ധിക്കുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തിരുവനന്തപുരം ഭാഗത്ത് അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 6 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 7 അടി വരെ ഉയരത്തിലുമായിരിക്കും. ഇന്ന് മുതൽ വെള്ളിയാഴ്ച്ച വരെ കന്യാകുമാരി, തെക്കൻ തമിഴ്നാട് തീരങ്ങളിലും മാലി ദ്വീപിലും മാന്നാർ കടലിലും ബംഗാൾ ഉൾക്കടലിൻറെ ശ്രീലങ്കയോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ഭാഗത്തും തെക്ക് കിഴക്കും അറബിക്കടലിൻറെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിലും സൊമാലിയൻ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി. മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് ആഴക്കടൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്.