Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഓഗസ്റ്റ് 8-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്, വരുന്ന വ്യാഴാഴ്ച്ച വരെ കേരളം, ലക്ഷദ്വീപ്, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, കിഴക്കൻ ശ്രീലങ്കൻ തീരങ്ങളിലും ബംഗാൾ ഉൾക്കടലിൻറെ തെക്ക്, മധ്യ, വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലും അറബിക്കടലിൻറെ മധ്യ ഭാഗത്തും മധ്യ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ, തെക്ക് കിഴക്കൻ ഭാഗങ്ങളിലും ആൻഡമാൻ കടലിലും സൊമാലിയൻ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് ആഴക്കടൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. കൂടാതെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് രാത്രി വരെ 11 മുതൽ 14 അടി വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസ് മുന്നറിയിപ്പ് നൽകുന്നതിനാൽ തീരമേഖലയിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കുക. ഇന്ന് തിങ്കളാഴ്ച്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലുമായിരിക്കും കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. അതിരാവിലെയാണ് കാറ്റ് കൂടുതൽ ശക്തിയാർജ്ജിക്കുന്നത്. തിരുവനന്തപുരം ഭാഗത്ത് അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 9 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 10 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ചെറിയ മഴയ്ക്കേ സാധ്യതയുള്ളൂവെന്ന് ഐ.എം.ഡി അറിയിക്കുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലുമായിരിക്കും കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. പൊതുവേ ദൂരക്കടലിലേതിനെക്കാൾ കൂടുതൽ കാറ്റ് തീരക്കടലിൻറെ ഭാഗത്ത് ഉണ്ടായിരിക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക. വൈകുന്നേരത്തോടെയാണ് കാറ്റ് കൂടുതൽ ശക്തിയാർജ്ജിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച രാത്രി 8 മണിക്ക്.