Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ജൂലൈ 16-ാം തിയതി ശനിയാഴ്ച്ച രാത്രി 8 മണിക്കുള്ള അറിയിപ്പ്. ഇന്ന് ശനിയാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. പൊതുവേ വൈകുന്നേരത്തോടെയാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 9 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 11 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിക്കുന്നു. കേരളത്തിൽ ഇന്ന് മത്സ്യബന്ധനത്തിന് പോവുന്നതിൽ തടസ്സങ്ങളൊന്നുമില്ല. അതേസമയം കർണാടക തീരത്ത് ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും അറബിക്കടലിൻറെ തെക്ക് കിഴക്കൻ, വടക്ക് കിഴക്കൻ, മധ്യ, തെക്കൻ, തെക്ക് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ, മധ്യ കിഴക്കൻ ഭാഗങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. കേരളത്തിൻറെ തീരം ഉൾപ്പെടുന്ന തെക്കു കിഴക്കൻ അറബിക്കടലിൽ ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഇതോടൊപ്പം കർണാടകയിലും ലക്ഷദ്വീപ് തീരത്തും 11 മുതൽ 12 അടി വരെ ഉയരത്തിലും കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും 9 മുതൽ 10 അടി വരെ ഉയരത്തിലും തിരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക. ഞായറായ്ചയും തിങ്കളാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 33 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ വേഗതയിവുമായിരിക്കും കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ഞായറാഴ്ച്ച രാവിലെ 10 മണിക്ക്.