Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ജൂലൈ 13-ാം തിയതി ബുധനാഴ്ച പകൽ 10 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ്, വരുന്ന ശനിയാഴ്ച്ച വരെ കേരളം, കർണാടക, ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട്, കന്യാകുമാരി, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാ, ഒറീസ തീരങ്ങളിലും, മാന്നാർ കടലിലും, ബംഗാൾ ഉൾക്കടലിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിലും വടക്കൻ ആൻഡമാൻ കടലിലും, അറബിക്കടലിൻറെ മധ്യ - തെക്കൻ ഭാഗത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് ആഴക്കടൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. ഇതോടൊപ്പം കേരളത്തിലും കർണാടകയിലും ലക്ഷദ്വീപ് തീരത്തും 11 മുതൽ 13 അടി വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക. ഇന്ന് ചൊവ്വാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. പൊതുവേ രാത്രിയോടെയാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 8 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 9 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിക്കുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 32കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 38 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച രാത്രി 8 മണിക്ക്.