Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മെയ് 8-ാം തിയതി ഞായറാഴ്ച വൈകുന്നെരം 6 മണിക്കുള്ള അറിയിപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. അലകൾ തീരക്കടലിലും ദൂരക്കടലിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 8 അടി വരെ ഉയരത്തിലായിരിക്കും. ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 'അസാനി' ചുഴലിക്കാറ്റായി മാറുന്നതിനാൽ വ്യാഴാഴ്ച വരെ വടക്കൻ ആൻഡമാൻ കടലിലും മധ്യ കിഴക്കൻ, വടക്ക്കിഴക്കൻ, ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാ പ്രെദേശ്, ഒറീസ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും, ഈ മേഖലയിൽ മണിക്കൂറിൽ 95 മുതൽ 105 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 115 കിലോമീറ്റർ വരെ ആകാമെന്നും ഐ.എം.ഡി. അറിയിക്കുന്നു. ആയതിനാൽ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഇവിടെ പണിക്ക് പോകരുതെന്ന് ഐ.എം.ഡി. നിർദ്ദേശിക്കുന്നു. ചൊവ്വാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക.. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 42 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച പകൽ 1 മണിക്ക്.