Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഏപ്രിൽ 3 -ാം തിയതി ഞായറാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഞായറാഴ്ച തിരുവന്തപുരത്തെയും തെക്കൻ കന്യാകുമാരി ജില്ലയുടെയും തീരക്കടലിലും ദൂരെക്കടലിലും തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും 12 കിലോമീറ്ററിൽ താഴെ വേഗതയിലാകും കാറ്റ്. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 4 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 5 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ബുധനാഴ്ച മുതൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും കാറ്റിന്റെ വേഗത 40 മുതൽ 50 കിലോമീറ്റർ വരെ ആകാമെന്നും പെട്ടന്നുള്ള കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെ ആകുമെന്നും ഐ.എം.ഡി.ഈ മേഖലകളിൽ മൽത്സ്യത്തൊഴിലാളികൾ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡിയുടെ നിർദ്ദേശം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച പകൽ 1 മണിക്ക്.