Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മാർച്ച് 29-ാം തിയതി ചൊവ്വാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും മണിക്കൂറിൽ പരമാവധി 13 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നാണ് പൊതുവേ കാറ്റ് വീശുന്നതെങ്കിലും ചില സമയങ്ങളിൽ തെക്ക് കിഴക്ക് നിന്നും കാറ്റ് പ്രതീക്ഷിക്കാം. പൂവാറിന് തെക്കും കന്യാകുമാരി ജില്ലയിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്ററായിരിക്കും കാറ്റിൻറെ പരമാവധി വേഗത. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 5 അടി വരെ ഉയരത്തിലും ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും 6 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. വ്യാഴാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിനപ്പുറം ദൂരക്കടലിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ പരമാവധി 16 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 20 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.