Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മാർച്ച് 28-ാം തിയതി തിങ്കളാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. തിങ്കളാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും മണിക്കൂറിൽ 10 കിലോമീറ്ററിൽ താഴെ വേഗതയിലായിരിക്കും കാറ്റ് വീശുക. പുലർച്ചെ മുതൽ ഉച്ച വരെ തെക്ക് കിഴക്ക്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും ഉച്ച മുതൽ അർധരാത്രി വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുമാണ് പൊതുവേ കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരി ജില്ലയിലും തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 11 കിലോമീറ്ററായിരിക്കും കാറ്റിൻറെ പരമാവധി വേഗത. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 5 അടി വരെ ഉയരത്തിലും ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും 6 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിനപ്പുറം ദൂരക്കടലിലും തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും അപൂർവ്വമായി വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 20 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച്ച പകൽ 1 മണിക്ക്. ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മാർച്ച് 28-ാം തിയതി തിങ്കളാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. തിങ്കളാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും മണിക്കൂറിൽ 10 കിലോമീറ്ററിൽ താഴെ വേഗതയിലായിരിക്കും കാറ്റ് വീശുക. പുലർച്ചെ മുതൽ ഉച്ച വരെ തെക്ക് കിഴക്ക്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും ഉച്ച മുതൽ അർധരാത്രി വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുമാണ് പൊതുവേ കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരി ജില്ലയിലും തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 11 കിലോമീറ്ററായിരിക്കും കാറ്റിൻറെ പരമാവധി വേഗത. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 5 അടി വരെ ഉയരത്തിലും ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും 6 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിനപ്പുറം ദൂരക്കടലിലും തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും അപൂർവ്വമായി വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 20 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച്ച പകൽ 1 മണിക്ക്.