Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മാർച്ച് 25-ാം തിയതി വെള്ളിയാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിനപ്പുറം ദൂരക്കടലിലും തെക്ക് പടിഞ്ഞാറ് നിന്നും അപൂർവ്വമായി വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലും കാറ്റ് വീശും. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിലും ദൂരക്കടലിലും തെക്ക് പടിഞ്ഞാറ് നിന്നും 6 അടി വരെ ഉയരത്തിലായിരിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും തിരുവനന്തപുരത്തെയും കന്യാകുമാരി ജില്ലയുടെയും തീരക്കടലിലും ദൂരെക്കടലിലും തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും 10 കിലോമീറ്ററിൽ താഴെ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ശനിയാഴ്ച പകൽ 1 മണിക്ക്.