Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മാർച്ച് 2-ാം തിയതി ബുധനാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ബുധനാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിനപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 36 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. ഈ മേഖലയിലെ ദൂരക്കടലിൽ അതിരാവിലെ മുതൽ ഉച്ച വരെ വടക്ക് കിഴക്ക് നിന്നും ഉച്ച മുതൽ രാത്രി വരെ തെക്ക് കിഴക്ക് നിന്നുമാണ് കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 38 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും പരമാവധി 5 അടി വരെ ഉയരത്തിലായിരിക്കും. വരുന്ന ശനിയാഴ്ച്ച വരെ ബംഗാൾ ഉൾക്കടലിൻറെ തെക്കു പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ മേഖലകളിലും തെക്കൻ ആൻഡമാൻ കടലിലും വടക്കൻ തമിഴ്നാട് തീരത്തും മാന്നാർ കടലിടുക്കിലും തെക്കൻ ആന്ധ്രാപ്രദേശ് തീരത്തും മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകുമെന്നും ഐ.എം.ഡി. മുന്നറിയിപ്പ് നൽകുന്നു. കന്യാകുമാരി ഭാഗത്ത് ഇന്ന് കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ട്. ആയതിനാൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ പണിക്ക് പോവരുതെന്നാണ് ഐ.എംഡി നൽകുന്ന നിർദേശം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.