Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഫെബ്രുവരി 15-ാം തിയതി ചൊവ്വാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ചൊവ്വാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും ചില സമയങ്ങളിൽ വടക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്ന് 26 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 31 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. തീരക്കടലിൽ അലകൾ തെക്ക് പടിഞ്ഞാറ് നിന്നും 4 അടി വരെയും ദൂരക്കടലിൽ 5 അടി വരെയും ഉയരത്തിലായിരിക്കും. അതേ സമയം വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ അലകളുടെ ഉയരം 6 അടി വരെയാവാനും സാധ്യതയുണ്ട്. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 27 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച പകൽ 1 മണിക്ക്.