Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ജനുവരി 3-ാം തിയതി തിങ്കളാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. തിങ്കളാഴ്ച്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 27 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. വർക്കല കോട നിലനിൽക്കുന്നതിനാൽ കൊല്ലത്തിനോട് ചേർന്നുള്ള വടക്കൻ തിരുവനന്തപുരത്തെ തീരക്കടലിൽ കാറ്റിന് വേഗത കൂടുതലായിരിക്കും. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും അപൂർവ്വമായി തെക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 41 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 44 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൊതുവെ അർധരാത്രിയോടെയാണ് കാറ്റിൻറെ വേഗത വളരെ കൂടുതലായി കാണുന്നത്. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും 3 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 4 അടി വരെ ഉയരത്തിലുമായിരിക്കും. വിഴിഞ്ഞത്തിന് തെക്ക് ദൂരക്കടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും അലകളുണ്ടാവാൻ സാധ്യതയുണ്ട്. നാളെ വരെ മാന്നാർ കടലിടുക്കിലും കന്യാകുമാരി മേഖലയിലും മണിക്കൂറിൽ 40 മുതൽ 50 കിലോമിറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഈ മേഖലയിൽ കടൽപ്പണിക്ക് പോകരുതെന്നും മത്സ്യത്തൊഴിലാളികളോട് ഐ.എം.ഡി നിർദേശിക്കുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ച്ചയും തിരുവനന്തപുരം ജില്ലയുടെ വടക്കൻ ഭാഗത്ത് വർക്കല കോട നിലനിൽക്കുന്നതിനാൽ കാറ്റിന് വേഗത കൂടുതലായിരിക്കും. തീരക്കടലിൽ മണിക്കൂറിൽ 18 കിലോമീറ്റർ വേഗത്തിലും ദൂരക്കടലിൽ മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിലുമുള്ള കാറ്റ് ഇവിടെ പ്രതീക്ഷിക്കാം. വേളിക്ക് ഇപ്പുറമുള്ള തീരക്കടലിൽ തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 15 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് കിഴക്ക്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 41 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൊതുവെ അർധരാത്രിയോടെയാണ് കാറ്റിൻറെ വേഗത വളരെ കൂടുതലായി കാണുന്നത്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച്ച പകൽ 1 മണിക്ക്.