Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഡിസംബർ 18-ാം തിയതി ശനിയാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ശനിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. മരിയനാട് ഭാഗത്ത് രാത്രിയോടെ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും കൂടി വേഗത്തിൽ വർക്കല കോട എന്ന കാറ്റും പ്രതീക്ഷിക്കാം. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 36 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും 5 അടി വരെ ഉയരത്തിലും ദൂരക്കടലിൽ തെക്ക് കിഴക്ക് നിന്നും 6 അടി വരെ ഉയരത്തിലുമായിരിക്കും. വരുന്ന ചൊവ്വാഴ്ച വരെ കന്യാകുമാരി ഉൾപ്പെടുന്ന തെക്കൻ തമിഴ്നാട് തീരത്തും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്നുള്ള കാറ്റ് 60 കിലോമിറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ മേഖലയിൽ കടൽപ്പണിക്ക് പോവുന്നവർ ജാഗ്രത പാലിക്കുക. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ഞായറാഴ്ച പകൽ 1 മണിക്ക്.