Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഡിസംബർ 5-ാം തിയതി ഞായറാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഞായറാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലും ദൂരക്കടലിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 6 അടി വരെയും ദൂരെക്കടലിൽ 7 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും ഇന്നും അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. മഴയുള്ളപ്പോൾ കാറ്റും ഉണ്ടാകാം ഞായറാഴ്ച്ച വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഒഡീഷ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ ദിവസങ്ങളിൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കർശനമായും പണിക്ക് പോകരുതെന്നാണ് ഐ.എം.ഡിയുടെ നിർദ്ദേശം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച പകൽ 1 മണിക്ക്.