Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഡിസംബർ 1-ാം തിയതി ബുധനാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് കാറ്റ്. തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 22 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 22 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിലും ദൂരെകടലിലും 7 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും ഇന്നും അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. മഴയുള്ളപ്പോൾ കാറ്റും ഉണ്ടാകാം. ഇന്ന് മുതൽ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ആൻഡമാൻ കടലിലും മധ്യ – തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും വടക്ക് കിഴക്കൻ അറബിക്കടലിലും 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റ് 65 കിലോമീറ്റർ വരെ വേഗതയിൽ ആകാമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും മധ്യ – വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ,ആന്ധ്ര, ഒറീസ്സ തീരങ്ങളിലും 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റ് 90 കിലോമീറ്റർ വരെ വേഗതയിൽ ആകാമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ ദിവസങ്ങളിൽ ഈ മേഖലകളിൽ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡിയുടെ നിർദ്ദേശം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും ദൂരെകടലിലും തെക്ക് കിഴക്ക് നിന്നും ചില സമയങ്ങളിൽ വടക്ക് കിഴക്ക് നിന്നും 10 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 16 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.