Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 30-ാം തിയതി ചൊവ്വാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്, ഇന്ന് കേരള, ലക്ഷ്യദ്വീപ് , കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയുള്ള ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആയേക്കാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ നാളെ മുതൽ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ആൻഡമാൻ കടലിലും മധ്യ - തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റ് 65 കിലോമീറ്റർ വരെ വേഗതയിൽ ആകാമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും മധ്യ - വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്ര, ഒറീസ്സ തീരങ്ങളിലും 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റ് 90 കിലോമീറ്റർ വരെ വേഗതയിൽ ആകാമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ ദിവസങ്ങളിൽ ഈ മേഖലകളിൽ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡിയുടെ നിർദ്ദേശം. ചൊവ്വാഴ്ചയും ബുധനാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് കിഴക്ക്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ്. തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 26 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് കിഴക്ക്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 5 അടിവരെ ഉയരത്തിലും ദൂരക്കടലിൽ 7 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും ഇന്നും അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. വ്യാഴാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് കിഴക്ക് നിന്നും ചില സമയങ്ങളിൽ വടക്ക് കിഴക്ക് നിന്നും 12 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ്. തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരെകടലിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് കിഴക്ക് നിന്നും മണിക്കൂറിൽ 22 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച പകൽ 1 മണിക്ക്.