Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 24-ാം തിയതി ബുധനാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് കാറ്റ്.. പൊതുവേ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്ന് കാറ്റ് വീശാനാണ് സാധ്യത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, ദിശകളിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 5 അടിവരെ ഉയരത്തിലും ദൂരക്കടലിൽ 6 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ഇന്ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും മാന്നാർ കടലിലും കന്യാകുമാരി ഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയുള്ള ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആയേക്കാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന നിർദേശം. വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് , തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും 15 കിലോമിറ്റർ വരെ വേഗതയിലാകും കാറ്റ്. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം 18 വരെ വേഗതയിൽ കാറ്റ് ഉണ്ടാകാം. വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 16 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം 20 കിലോമിറ്റർ വരെ വേഗതയിൽ കാറ്റുണ്ടാകാം. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴാഴ്ച പകൽ 1 മണിക്ക്.