Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 23-ാം തിയതി ചൊവ്വാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഇന്ന്, ചൊവ്വാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 17 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. ഈ ഭാഗത്ത് ഉച്ചയോടെ തെക്ക് കിഴക്ക്, വടക്ക് കിഴക്ക് ദിശകളിൽ നിന്നു കൂടി കാറ്റ് വീശാൻ സാധ്യതയുണ്ട്. അലകൾ തീരക്കടലിൽ 5 അടിവരെ ഉയരത്തിലും ദൂരക്കടലിൽ 6 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ഇന്ന് തെക്കു പടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും മാന്നാർ കടലിലും കന്യാകുമാരി ഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയുള്ള ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആയേക്കാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന നിർദേശം. ബുധനാഴ്ചയും വ്യാഴാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. പൊതുവേ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നാണ് കാറ്റ് വീശുന്നതെങ്കിലും നാളെ ഉച്ചസമയത്ത് തെക്കു കിഴക്ക്, വടക്കു കിഴക്ക് ദിശകളിൽ നിന്ന് കൂടി കാറ്റ് വീശാനാണ് സാധ്യത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, വടക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 13 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.