Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 12-ാം തിയതി വെള്ളിയാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. വെള്ളിയാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗത്തിലും ദൂരക്കടലിൽ മണിക്കൂറിൽ 34 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശിയേക്കും. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിലും ദൂരക്കടലിലും 6 അടി വരെ ഉയരത്തിലായിരിക്കുമെങ്കിലും വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ അലകളുടെ ഉയരം 7 അടി വരെ ആയേക്കാം. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും മാന്നാർ കടലിലും ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തമിഴ്നാട് ഭാഗത്ത് പണിക്ക് പോവുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നാളെ മുതൽ തിങ്കളാഴ്ച്ച വരെ തെക്കൻ ആൻഡമാൻ കടലിലും തെക്കു കിഴക്കൻ - തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാമെന്നും ഇവിടങ്ങളിൽ കടൽ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ കടൽപ്പണിക്ക് പോവരുതെന്നാണ് നിർദേശം. കൂടാതെ തെക്കൻ, വടക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് 8 മുതൽ 12 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഇൻകോയിസും മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ജാഗ്രത പാലിക്കുക. കേരളത്തിൽ നിലവിൽ ഉയർന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പ് ഇല്ല. ശനിയാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലും ദൂരക്കടലിൽ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കും. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്ററാണ് കാറ്റിൻറെ പരമാവധി വേഗത. നിലവിൽ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഞായറാഴ്ച്ച പൊതുവേ കാറ്റ് കൂടുതലായിരിക്കും. ഞായറാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 31 കിലോമീറ്റർ വേഗതയിലും ദൂരക്കടലിൽ മണിക്കൂറിൽ 39 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കും. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്ററാണ് കാറ്റിൻറെ പരമാവധി വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ശനിയാഴ്ച്ച പകൽ 1 മണിക്ക്.