Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 9-ാം തിയതി ചൊവ്വാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ് മധ്യ കിഴക്കൻ - മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ നിലനിർന്നിരുന്ന ന്യൂനമർദ്ദത്തിൻറെ ശക്തി കുറഞ്ഞതായും അത് ഇന്ത്യൻ തീരത്ത് നിന്നും അകലുന്നതായും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. എങ്കിലും ഈ ന്യൂനമർദ്ദത്തിൻറെ സ്വാധീനത്തെ തുടർന്ന് അടുത്ത് മൂന്ന് ദിവസത്തേക്ക് കൂടി കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ കടൽ കാലാവസ്ഥ മോശമായിരിക്കുമെന്നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആയതിനാൽ മീൻപിടുത്തക്കാർ പണിക്ക് പോവരുതെന്നാണ് നിർദേശം. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 20 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. തിരുവനന്തപുരം തീരത്ത് അലകൾ തീരക്കടലിലും ദൂരക്കടലിലും 4 അടി ഉയരത്തിലായിരിക്കും. എന്നാൽ കേരളത്തിൻറെ തീരത്ത് ഇന്ന് പൊതുവേ 8 മുതൽ 11 അടിവരെ ഉയരത്തിൽ തീരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസിൻറെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ഇന്ന് മുതൽ വരുന്ന വ്യാഴാഴ്ച്ച വരെ തെക്കു കിഴക്കൻ - തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ അറബിക്കടൽ, കന്യാകുമാരി ഉൾപ്പെടെയുള്ള തമിഴ്നാട് തീരം, മാന്നാർ കടൽ, ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാമെന്നും ഇവിടങ്ങളിൽ കടൽ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ കടൽപ്പണിക്ക് പോവരുതെന്നാണ് നിർദേശം. കൂടാതെ തമിഴ്നാട്, കർണാടക, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശ് തീരങ്ങളിൽ 8 മുതൽ 11 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഇൻകോയിസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിലുമായിരിക്കും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.