Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 8-ാം തിയതി തിങ്കളാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. തിങ്കളാഴ്ച അഞ്ചുതെങ്ങ് മുതൽ വിഴിഞ്ഞം വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും 20 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ്. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം 25 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ്. വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലാകും കാറ്റ്. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകാം.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിൽ 5 അടി വരെയും ദൂരക്കടലിൽ 6 അടി വരെയും ഉയരത്തിലായിരിക്കും. കേരള തീരത്ത് 8 അടി മുതൽ 10 അടിവരെ ഉഴരത്തിൽ തീരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസ് അറിയിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. വരുന്ന വെള്ളിയാഴ്ച വരെ തമിഴ്നാട്, ആന്ധ്രാ തീരങ്ങളിലും മാന്നാർ കടലിലും, മധ്യ - തെക്കൻ ബംഗാൾ ഉൾക്കടലിലും, മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റ് 60 കിലോമീറ്റർ വരെ ആകാമെന്നും, കടൽ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ അടുത്ത വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ കടൽപ്പണിക്ക് പോവരുതെന്നാണ് നിർദേശം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച പകൽ 1 മണിക്ക്.