Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 25-ാം തിയതി തിങ്കളാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. തിങ്കളാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. ചില ഭാഗത്ത് തീരക്കടലിൽ അർധരാത്രിയോടെ തെക്ക് പടിഞ്ഞാറ് നിന്നും കാറ്റുണ്ടാവും. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ പരമാവധി 14 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 19 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. തീരക്കടലിലും ദൂരക്കടലിലും അലകൾ 5 അടി വരെ ഉയരത്തിലായിരിക്കും. തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്ത് വരുന്ന ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആയിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഈ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ പണിക്ക് പോവരുതെന്നാണ് നിർദേശം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ചൊവ്വാഴ്ച്ചയിലെ കാറ്റിൻറെ വേഗത മണിക്കൂറിൽ 9 കിലോമീറ്ററും ബുധനാഴ്ച്ച 11 കിലോമീറ്ററും ആയിരിക്കും. വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് എന്നീ ദിശകളിൽ നിന്നാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരിയിലും ചൊവ്വാഴ്ച്ച തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലും ബുധനാഴ്ച്ച മണിക്കൂറിൽ 14 കിലോമീറ്ററുമാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച്ച പകൽ 1 മണിക്ക്.