Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 23-ാം തിയതി ശനിയാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്. കേരള, ലക്ഷ്യദ്വീപ്, കന്യാകുമാരി മേഖലകളിലും, തെക്ക് കിഴക്കൻ അറബിക്കടലിലും, 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ പെട്ടന്നുള്ള കാറ്റ് വീശമെന്നും ആയതിനാൽ ഈ പ്രേദേശങ്ങളിൽ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡി.യുടെ നിർദേശം. ശനിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാകും കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരക്കടലിലും ദൂരക്കടലിലും അലകൾ 5 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ഞായറാഴ്ച പകൽ 1 മണിക്ക്.