Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 19-ാം തിയതി ചൊവ്വാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ് ഇന്ന് കേരളത്തിൻറെ തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോവുന്നതിൽ തടസ്സങ്ങളൊന്നുമില്ലെങ്കിലും നാളെ മുതൽ വരുന്ന വെള്ളിയാഴ്ച്ച വരെ കേരളം, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്കൻ അറബിക്കടലിലും കടൽ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ മുതൽ വെള്ളിയാഴ്ച്ച വരെ കടൽപ്പണിക്ക് പോവരുതെന്നാണ് നിർദേശം. ഇന്ന്, ചൊവ്വാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. മരിയനാട് ഭാഗത്ത് കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ 24 കിലോമീറ്റർ ആവാൻ സാധ്യതയുണ്ട്. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടിലിൽ മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. തിരുവനന്തപുരം ജില്ലയിൽ ഇന്ന് പൊതുവേ വൈകുന്നേരത്തോടെയാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരക്കടലിൽ അലകൾ 7 അടി വരെയും ദൂരക്കടലിൽ 8 അടി വരെയും ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും നാളെയും മറ്റന്നാളും വളരെ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച്ച അഞ്ചുതെങ്ങ് പൂവാർ വരെ ഏകദേശം ഒരേ വേഗതയുള്ള കാറ്റാണ് പ്രതീക്ഷിക്കാവുന്നത്. അഞ്ചുതെങ്ങ് പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടിലിൽ മണിക്കൂറിൽ 20 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. വ്യാഴാഴ്ച്ചയും അഞ്ചുതെങ്ങ് പൂവാർ വരെ ഏകദേശം ഒരേ വേഗതയുള്ള കാറ്റാണ് പ്രതീക്ഷിക്കാവുന്നത്. അഞ്ചുതെങ്ങ് പൂവാർ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടിലിലും മണിക്കൂറിൽ 14 കിലോമീറ്ററാണ് കാറ്റിൻറെ പരമാവധി വേഗത. പകൽ സമയങ്ങളിൽ പൊതുവേ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നാണ് കാറ്റ് വീശുന്നതെങ്കിലും പുലർച്ചെ സമയങ്ങളിൽ തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളിൽ നിന്ന് കൂടി കാറ്റ് പ്രതീക്ഷിക്കാം. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.