Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഒക്ടോബർ 4-ാം തിയതി തിങ്കളാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ് ഇന്നും നാളെയും കേരളം, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്കൻ അറബിക്കടലിലും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോകരുതെന്നാണ് ഐ.എം.ഡി.യുടെ നിർദേശം. ഇന്ന്, തിങ്കളാഴ്ച്ച അതിരാവിലെ മുതൽ ഉച്ച വരെ വടക്ക് പടിഞ്ഞാറ് നിന്നും ഉച്ച മുതൽ രാത്രി വരെയുള്ള സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നുമാണ് കാറ്റ് വീശുന്നത്. അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരെകടലിലും മണിക്കൂറിൽ 12 മുതൽ 13 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള മേഖലയുടെ തീരക്കടലിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും കാറ്റിൻറെ വേഗത മണിക്കൂറിൽ 19 കിലോമീറ്റർ ആയിരിക്കും. തീരക്കടലിലും ദൂരക്കടലിലും അലകൾ 7 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നു മുതൽ ബുധനാഴ്ച്ച വരെ ഒറ്റപ്പെട്ട ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നൽകുന്നു. നാളെ, അതായത് ചൊവ്വാഴ്ച്ച, ഉച്ച വരെ വളരെ വേഗത കുറഞ്ഞ കാറ്റാണ് അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള പ്രദേശങ്ങളിൽ വീശാൻ സാധ്യതയുള്ളത്. അഞ്ചുതെങ്ങ് മുതൽ വിഴിഞ്ഞം വരെ തീരക്കടലിലും ദൂരക്കടിലിലും തെക്കു പടിഞ്ഞാറ്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് എന്നീ ദിശകളിൽ നിന്നും കഷ്ടിച്ച് മണിക്കൂറിൽ 10 കിലോമീറ്ററിൽ താഴെ വേഗതയിലാണ് കാറ്റ് വീശുക. അതേസമയം വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ ദൂരക്കടിലിലെ കാറ്റിൻറെ വേഗത മണിക്കൂറിൽ 15 കിലോമീറ്റർ വരെ പ്രതീക്ഷിക്കാം. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. ബുധനാഴ്ച്ച അഞ്ചുതെങ്ങ് മൂതൽ പൂന്തുറ വരെയുള്ള പ്രദേശത്തിൻറെ തീരക്കടലിൽ മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലുമാണ് കാറ്റ് വീശുക. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള പ്രദേശത്ത് തീരക്കടലിൽ മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലുമായിരിക്കും കാറ്റ്. പൊതുവേ തെക്കു പടിഞ്ഞാറ് നിന്ന് മാത്രമാണ് അന്നേ ദിവസം കാറ്റ് വീശുന്നത്. പൂവാറിന് തെക്കും കന്യാകുമാരിയിലും തെക്കു പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 28 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച്ച പകൽ 1 മണിക്ക്.