Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് സെപ്റ്റംബർ 26-ാം തിയതി ഞായറാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്, മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്, വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ് നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും കേരള, ലക്ഷ്‌യദീപ്, മാലി, ഒറീസ, ബംഗാൾ, വടക്കൻ ആന്ധ്രാ തീരങ്ങളിലും, കന്യാകുമാരി മേഖലയിലും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, മാന്നാർ കടലിലും, തെക്ക് കിഴക്കൻ അറബിക്കടലിലും 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും ആയതിനാൽ ഈ മേഖലകളിൽ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡി.യുടെ നിർദ്ദേശം. ഞായറാഴ്ചയും തിങ്കളാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗത്തിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഈ ഭാഗത്ത് തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 40 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ ആയിരിക്കും. തീരക്കടലിൽ അലകൾ തെക്ക് പടിഞ്ഞാറ് നിന്നും 7 അടി വരെ ഉഴരത്തിലും ദൂരെകടലിൽ 8 അടിവരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. അറിയിക്കുന്നു. ചൊവ്വാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഈ ഭാഗത്ത് തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 32 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ വരെ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച പകൽ 1 മണിക്ക്.