Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് സെപ്റ്റംബർ 13-ാം തിയതി തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്കുള്ള അറിയിപ്പ്. തിങ്കളാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗത്തിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഈ ഭാഗത്ത് തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 31 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 31 കിലോമീറ്റർ ആയിരിക്കും. തീരക്കടലിൽ അലകൾ തെക്ക് പടിഞ്ഞാറ് നിന്നും 8 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 9 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം ജില്ലയിൽ ചെറിയ മഴയ്ക്കും കൊല്ലം ജില്ലയിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി ഐ.എം.ഡി.അറിയിക്കുന്നു. വടക്കൻ ഒഡീഷയിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ പൊതുവേ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൻറെ വടക്കൻ, മധ്യ പടിഞ്ഞാറൻ മേഖലകളിലും ഒഡീഷ, പശ്ചിമബംഗാൾ, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും അടുത്ത 12 മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാൻ ഇടയുണ്ടെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ വരെ ആയേക്കാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. പശ്ചിമബംഗാളിൻറെ തെക്കൻ, മധ്യ കിഴക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാവാമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ വരുന്ന വെള്ളിയാഴ്ച്ച വരെ മധ്യ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാവാമെന്നും മുന്നറിയിപ്പുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തീരക്കടലിൽ നാളെ രാത്രി വരെ 8 മുതൽ 12 അടി വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുള്ളതായി ഇൻകോയിസ്. ആയതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ അതാത് ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐഎംഡിയുടെ നിർദേശം. തങ്ങൽപ്പണിക്ക് പോയിരിക്കുന്നവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ചൊവ്വാഴ്ചയും ബുധനാഴ്ച്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ചൊവ്വാഴ്ച്ച പകൽ 1 മണിക്ക്.