Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് സെപ്റ്റംബർ 10-ാം തിയതി വെള്ളിയാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഇന്ന് വെള്ളിയാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക.. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഈ ഭാഗത്ത് തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 30 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ ആയിരിക്കും. രാത്രി സമയങ്ങളിൽ ആയിരിക്കും കാറ്റിന്റെ പരമാവധി വേഗത. തീരക്കടലിൽ അലകൾ തെക്ക് പടിഞ്ഞാറ് നിന്നും 8 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 9 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴക്ക് സാധ്യതയുള്ളതായി ഐ.എം.ഡി.അറിയിക്കുന്നു. ചൊവ്വാഴ്ച വരെ മധ്യ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ അറബിക്കടലിലും മധ്യ- തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും ഒറീസ, വെസ്റ്റ് ബംഗാൾ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആയേക്കാമെന്നും ഐഎംഡിയുടെ മുന്നറിയിപ്പുണ്ട്. ആയതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ അതാത് ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐഎംഡിയുടെ നിർദേശം. തങ്ങൽപ്പണിക്ക് പോയിരിക്കുന്നവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ശനിയാഴ്ചയും ഞായറാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 18 കിലോമീറ്റർ വേഗത്തിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശുക.. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഈ ഭാഗത്ത് തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 26 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ ആയിരിക്കും. രാത്രി സമയങ്ങളിൽ ആയിരിക്കും കാറ്റിന്റെ പരമാവധി വേഗത. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ശനിയാഴ്ച പകൽ 1 മണിക്ക്.