Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ഓഗസ്റ്റ് 31-ാം തിയതി ചൊവ്വാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഇന്ന് കടലിൽ പണിക്ക് പോവുന്നതിന് തടസ്സങ്ങളൊന്നുമില്ല. ഇന്ന് ചൊവ്വാഴ്ച്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇതേ മേഖലയിൽ തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. ജില്ലയിൽ എല്ലായിടത്തും പൊതുവേ അർധരാത്രിയോടെയാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ ആയിരിക്കും. തീരക്കടലിൽ അലകൾ തെക്ക് പടിഞ്ഞാറ് നിന്നും 7 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 8 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴക്ക് സാധ്യതയുള്ളതായി ഐ.എം.ഡി.അറിയിക്കുന്നു. ബുധനാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഈ ഭാഗത്ത് തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 27 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. വൊകുന്നേരമാണ് കാറ്റിൻറെ ശക്തി കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 31 കിലോമീറ്റർ ആയിരിക്കും. വ്യാഴാഴ്ച്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിലും വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 19 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക. പൂന്തുറയ്ക്ക് തെക്ക് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഈ ഭാഗത്ത് തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 27 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 31 കിലോമീറ്റർ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.