Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് മെയ് 13-ാം തിയതി വ്യാഴാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ് അറബിക്കടലിൽ തെക്ക് കിഴക്ക് ഭാഗത്തായി രുപപെട്ട ന്യൂനമർദ്ദം, മെയ് 15-ാം തിയതിയോടെ പുതിയൊരു ചുഴലിക്കാറ്റായി രൂപം കൊള്ളുമെന്നും ഇതിൻറെ ഫലമായി അറബിക്കടൽ പ്രക്ഷുബ്ദമാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്ക് കിഴക്ക്, മധ്യ കിഴക്ക് അറബിക്കടലിലായി രൂപപ്പെടുന്ന ഈ ചുഴലിക്കാറ്റ്, അറബിക്കടലിന്റെ വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിൽ ശക്തമായ ചുഴലിക്കാറ്റായി സഞ്ചരിക്കാനാണ് സാധ്യത. ആയതിനാൽ ഭൂമധ്യരേഖയ്ക്ക് സമാന്തരമായ ഇന്ത്യൻ മഹാസമുദ്രം, തെക്കു കിഴക്കൻ അറബിക്കടൽ, മാലിദീപ്, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ ഇടയുണ്ടെന്നും കടൽ കാലാവസ്ഥ മോശമായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ആയതിനാൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ പണിക്ക് പോവരുതെന്നാണ് നിർദേശം. കൂടാതെ ലക്ഷദ്വീപ് – മാലിദ്വീപ് മേഖല, കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ ഭാഗങ്ങളിൽ തങ്ങല് പണിക്ക് പോയിരിക്കുന്ന അഥവാ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന കടൽപ്പണിക്കാർ കരയ്ക്ക് എത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ വിഴിഞ്ഞം വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാകും കാറ്റ്. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം കാറ്റിൻറെ വേഗത മണിക്കൂറിൽ 42 കിലോമീറ്റർ വരെയാകാം. വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ കാറ്റിൻറെ വേഗത തെക്ക് പടിഞ്ഞാറ് നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ ആവാനും സാധ്യതയുണ്ട്. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറവും, പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ വരെയാകാം. അലകൾ തെക്ക് പടിഞ്ഞാറ് നിന്നും 7 അടിവരെ ഉയരത്തിലും ദൂരെ കടലിൽ 9 അടിവരെ ഉഴരത്തിലമായിരിക്കും. തിരുവനന്തപുരം ജില്ലയിൽ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയും പ്രതീക്ഷിക്കാം. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ചയും അഞ്ചുതെങ്ങ് മുതൽ വിഴിഞ്ഞം വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാകും കാറ്റ്. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറം കാറ്റിൻറെ വേഗത മണിക്കൂറിൽ 48 കിലോമീറ്റർ വരെയാകാം. വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ കാറ്റിൻറെ വേഗത തെക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 35 കിലോമീറ്റർ ആവാനും സാധ്യതയുണ്ട്. തീരത്ത് നിന്ന് 20 കിലോമീറ്ററിന് അപ്പുറവും, പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും കാറ്റിൻറെ വേഗത തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 45 കിലോമീറ്റർ വരെയാകാം. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram/ എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വെള്ളിയാഴ്ച പകൽ 1 മണിക്ക്.