ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയ്‌സും ഇന്ത്യ കാലാവസ്ഥ വിഭാഗവും അറിയിക്കുന്നതനുസരിച്ച് സെപ്റ്റംബർ 17-ാം തിയതി ബുധനാഴ്ച രാവിലെ 10, മണിക്കുള്ള അറിയിപ്പ്. ഇന്ന് ബുധനാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ ഇതേ ദിശയിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 29 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. തിരുവനന്തപുരം ഭാഗത്ത് അലകൾ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 4 അടി മുതൽ 6 അടി വരെ ഉയരത്തിലായിരിക്കും.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐ. എം. ഡി. മുന്നറിയിപ്പ് നൽകുന്നു. വരുന്ന ശനിയാഴ്ച വരെ തെക്കൻ തമിഴ്നാട്,കന്യാകുമാരി, മന്നാർ കടൽ, ഗോവ,കൊങ്കൻ തീരം, അന്റാമൻ കടൽ, അറബികടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പെട്ടെന്നുള്ള കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആയേകുമെന്നും ഐ. എം. ഡി. മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുന്നു. നാളെ വ്യാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 33 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. വരുന്ന വെള്ളിയാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരകടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരകടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരേകടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 25 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത. കൂടുതൽ വിവരങ്ങൾക്കായ് mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി incois.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. കേരള ദുരന്താ നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളുമായി sdma.kerala.gov.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് വ്യാഴ്ച രാവിലെ 10 മണിക്ക്. മാധ്യമപങ്കാളി: ഇന്ത്യയിലെ പരിസ്ഥിതിപത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഫെജി (FEJI)
